Connect with us

Techno

വിവോ എക്സ് 70 സീരീസ് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകള്‍ ഉടന്‍ അവതരിപ്പിക്കും

ഒറിജിന്‍ ഒഎസ് കൈനറ്റിക് വാള്‍പേപ്പറുകള്‍ ഉപയോഗിച്ചാണ് കമ്പനി ആഗോളതലത്തില്‍ എക്സ് 70, എക്സ് 70 പ്രോ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി| സ്മാര്‍ട്‌ഫോണുകള്‍ക്ക് പേരുകേട്ട കമ്പനിയാണ് വിവോ. വിവോ എക്സ് 70 സീരീസ് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകള്‍ ആഗോളതലത്തില്‍ 2021 സെപ്തംബര്‍ 10 ന് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഒറിജിന്‍ ഒഎസ് കൈനറ്റിക് വാള്‍പേപ്പറുകള്‍ ഉപയോഗിച്ചാണ് കമ്പനി ആഗോളതലത്തില്‍ എക്സ് 70, എക്സ് 70 പ്രോ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുക. സെപ്തംബര്‍ 10 ന് ഇന്ത്യയില്‍ ഈ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവോ എക്സ് 70 പ്രോയുടെ റെന്‍ഡറുകള്‍ സെല്‍ഫി കാമറയ്ക്കായി ഒരു പഞ്ച്-ഹോള്‍ കട്ടൗട്ടുള്ള വളഞ്ഞ ഡിസ്‌പ്ലേ നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. കൂടാതെ ഇതില്‍ സെഡ് ഇ ഐ എസ് എസ് ലെന്‍സുകള്‍ ഉള്‍പ്പെടുത്തുമെന്നും പറഞ്ഞിട്ടുണ്ട്. ആധുനിക ഫ്‌ളാഗ്ഷിപ്പുകളില്‍ ഏറ്റവും ഉയര്‍ന്ന കാമറ സ്റ്റെബിലൈസേഷന്‍ ഫീച്ചറുകള്‍ എക്സ് 70 സീരീസ് നല്‍കുന്നുണ്ട്.

 

Latest