Connect with us

Ongoing News

എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് പെരിന്തല്‍മണ്ണയില്‍ തുടക്കം

അരലക്ഷം വിദ്യര്‍ത്ഥികള്‍ പങ്കെടുക്കുന്ന റാലി നാളെ

Published

|

Last Updated

മലപ്പുറം | എസ് എഫ് ഐയുടെ 34-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പെരിന്തല്‍മണ്ണയില്‍ തുടക്കം. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് പെരിന്തല്‍മണ്ണ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പതാക ഉയര്‍ത്തും. നാളെ അരലക്ഷം വിദ്യര്‍ഥികളെ അണിനിരത്തിയുള്ള റാലിയും പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

ഏലംകുളം ഇ എം എസ് സമുച്ചയത്തില്‍ ബുധനാഴ്ച പ്രതിനിധി സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ രാം പുനിയാനി ഉദ്ഘാടനം ചെയ്യും. 425 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. രാത്രി ഏഴിന് സമ്മേളന നഗരിയില്‍ പഴയകാല എസ്എഫ്ഐ നേതാക്കളുടെ സംഗമം നടത്തും. 26ന് വൈകീട്ട് ആറിന് നടക്കുന്ന രക്തസാക്ഷി കുടുംബ സംഗമം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. 27ന് സമാപാനമാകുന്ന സമ്മേളനത്തില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കും.

 

Latest