Connect with us

Kerala

സ്‌കൂട്ടര്‍ യാത്രികനെ കനാലില്‍ വീണ് കാണാതായി

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കനാലിന് സമീപത്തേക്ക് മറിയുകയായിരുന്നു

Published

|

Last Updated

അടൂര്‍ | അടൂര്‍ മണക്കാല ജനശക്തി നഗറില്‍ സ്‌കൂട്ടര്‍ യാത്രികനെ കെ ഐ പി കനാലില്‍ വീണ് കാണാതായി.  മണക്കാല ജനശക്തി സര്‍വോദയം അനില്‍ ഭവനത്തില്‍ അനിലിനെയാണ് കാണാതായത്.

മണക്കാല പോളിടെക്‌നിക് കോളജിലെ കാന്റീന്‍ നടത്തിപ്പുകാരനാണ്. വൈകീട്ട് നാലരയോടെയാണ് അപകടം. സ്‌കൂട്ടറിന് അരികിലായി അനിലിന്റെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കനാലിന് സൈഡിലേക്ക് മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ശക്തമായ ഒഴുക്കുകാരണം അനിലിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അടൂര്‍ ഫയര്‍ഫോഴ്‌സും പത്തനംതിട്ടയില്‍ നിന്നുള്ള സ്‌കൂബ ടീമും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.  അടൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ റെജി കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നിയാസുദ്ദീന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ സന്തോഷ്, സൂരജ്, അനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.