International
സ്വന്തം രാജ്യത്ത് അബദ്ധത്തില്‍ ബോംബിട്ട് റഷ്യന്‍ വ്യോമസേന
രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
		
      																					
              
              
            മോസ്‌കോ| സ്വന്തം രാജ്യത്ത് ബോംബിട്ട് റഷ്യന്‍ വ്യോമസേന. റഷ്യന്‍ അതിര്‍ത്തിയിലുള്ള നഗരമായ ബെല്‍ഗൊറോഡിലാണ് സൈന്യം അബദ്ധത്തില്‍ ബോംബിട്ട് തകര്‍ത്തതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.
ബെല്‍ഗൊറോഡ് നഗരത്തിന് മുകളിലൂടെ എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ സുഖോയ് 34 വിമാനം പറക്കുന്നതിനിടെ അബദ്ധത്തില്‍ ബോംബിടുകയായിരുന്നു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സ്ഫോടനത്തില്‍ വീടുകളിലെ ജനലുകള്‍ തകരുകയും കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായി തകര്‍ന്ന ഒമ്പത് നിലകളുള്ള ഫ്ലാറ്റുകള്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതായി റീജിയണല്‍ ഗവര്‍ണര്‍ വ്യാചെസ്ലാവ് ഗ്ലാഡ്‌കോവ് അറിയിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
