Connect with us

National

ജാമ്യം നീട്ടണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല; കെജ്രിവാളിന്റെ അപേക്ഷ തള്ളി സുപ്രീംകോടതി രജിസ്ട്രി

അരവിന്ദ് കെജ്രിവാള്‍ ജൂണ്‍ 2ന് ജയിലില്‍ കീഴടങ്ങണം.

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി. അറസ്റ്റിനെതിരായ ഹരജി വിധി പറയാന്‍ മാറ്റിയ സാഹചര്യത്തില്‍ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. ഈ സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ ജൂണ്‍ 2ന് ജയിലില്‍ കീഴടങ്ങണം.

താന്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നത്. അതിനാല്‍ സി ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നന്നാണ് കെജ്രിവാള്‍ ഹരജിയില്‍ പറയുന്നത്. കെജ്രിവാളിന് സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

ജാമ്യ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് കെജ്രിവാള്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ജൂണ്‍ ഒന്നിന് ശേഷം ഏഴ് ദിവസത്തേക്ക് ഇടക്കാല ജാമ്യം നീട്ടണമെന്നാണ് ആവശ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കെജ്രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. ജൂണ്‍ രണ്ടിന് തിരികെ തിഹാര്‍ ജയിലിലെത്തണമെന്നാണ് കോടതി നിര്‍ദേശം. ഇഡിയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം നല്‍കിയത്.