Connect with us

Ongoing News

യു എ ഇയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നു; പ്രവാസികള്‍ക്ക് ഇരുട്ടടി

പെട്രോള്‍ വില ലിറ്ററിന് നാല് ദിര്‍ഹവും ഡീസല്‍ ലിറ്ററിന് 4.80 ദിര്‍ഹവുമായാണ്‌ ഉയര്‍ന്നത്.

Published

|

Last Updated

ദുബൈ | ഒക്ടോബര്‍ ഒന്ന് മുതല്‍ യു എ ഇയില്‍ ഇന്ധനവില കുത്തനെ ഉയര്‍ന്നതോടെ നിത്യജീവിതച്ചെലവുകള്‍ക്കൊപ്പം അനുബന്ധ സര്‍വീസ് ചാര്‍ജുകളും വര്‍ധിക്കുമെന്ന ആശങ്കയില്‍ പ്രവാസി കുടുംബങ്ങള്‍. പെട്രോള്‍ വില ലിറ്ററിന് നാല് ദിര്‍ഹവും ഡീസല്‍ ലിറ്ററിന് 4.80 ദിര്‍ഹവുമായി ഉയര്‍ന്നത് വീടുമാറ്റം, വാഹന റിക്കവറി, ഗ്രോസറി-ഭക്ഷണ വിതരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സംരംഭകരെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയാണ്.

വാടക കുറഞ്ഞ മറ്റ് എമിറേറ്റുകളിലേക്ക് വീട് മാറാന്‍ ആലോചിക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്കാണ് മൂവിംഗ് സര്‍വീസുകളുടെ ചെലവ് വര്‍ധന വലിയ തിരിച്ചടിയാകുന്നത്. ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കോ തിരിച്ചോ വീട്ടുപകരണങ്ങള്‍ കൊണ്ടുപോകുന്ന ഒരു ട്രക്കിന് പോക്കുവരവിലായി 80 മുതല്‍ 100 കിലോമീറ്ററോളം ദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ട്. ഡീസല്‍ വിലയിലുണ്ടായ കുതിപ്പ് മൂലം ഓരോ ട്രിപ്പിലും വാഹനങ്ങളുടെ ഇന്ധനക്ഷമത അനുസരിച്ച് ഏഴ് മുതല്‍ 17 ദിര്‍ഹം വരെ അധികച്ചെലവാണ് ട്രാന്‍സ്‌പോര്‍ട്ട് നടത്തിപ്പുകാര്‍ക്ക് വരുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് റിക്കവറി വാഹനങ്ങള്‍ അയക്കുമ്പോള്‍ ഓരോ സര്‍വീസിനും 25 ദിര്‍ഹത്തോളം അധികം കണ്ടെത്തേണ്ടി വരുന്നു.

മത്സരം നിലനില്‍ക്കുന്നതിനാല്‍ അധികഭാരം പെട്ടെന്ന് ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പല ചെറുകിട ഓപറേറ്റര്‍മാരും മടിക്കുകയാണ്. ഒരേ ദിശയിലേക്കുള്ള കൂടുതല്‍ വീട്ടുസാധനങ്ങള്‍ ഒന്നിച്ച് കയറ്റിയയച്ചും അനാവശ്യ ട്രിപ്പുകള്‍ പരമാവധി ഒഴിവാക്കിയുമാണ് മലയാളികളടക്കമുള്ള സംരംഭകര്‍ ഇപ്പോള്‍ നഷ്ടം നികത്താന്‍ ശ്രമിക്കുന്നത്. ഫുഡ് ഡെലിവറി, ഗ്രോസറി മേഖലകളിലും ഡെലിവറി ബോയ്സിന്റെ ഇന്ധനച്ചെലവ് ക്രമാതീതമായി ഉയര്‍ന്നത് കമ്പനികളുടെയും ജീവനക്കാരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നുണ്ട്.

നിത്യോപയോഗ സാധനങ്ങള്‍ക്കും യാത്രാച്ചെലവുകള്‍ക്കും പുറമെ ഇത്തരം സേവന മേഖലകളിലെ നിരക്കുകളും വര്‍ധിക്കുന്നത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമെന്ന ആശങ്കയിലാണ് പ്രവാസികള്‍.

Content Highlights: The UAE has announced a significant increase in fuel prices, impacting commuters and expatriates across the country. The monthly revision sees notable hikes in both petrol and diesel rates, driving up daily travel and transport costs. The price adjustment reflects ongoing shifts in global energy markets.

 

---- facebook comment plugin here -----

Latest