Connect with us

National

വിപണി കീഴടക്കാന്‍ റെഡ്മി നോട്ട് 11ടി 5ജി ഇന്ന് ഇന്ത്യയിലെത്തും

ഇന്ത്യയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 10ന്റെ പിന്‍ഗാമിയാണ് ഈ സ്മാര്‍ട്ട്ഫോണ്‍.

Published

|

Last Updated

ന്യൂഡല്‍ഹി| റെഡ്മി നോട്ട് സീരിസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ റെഡ്മി നോട്ട് 11ടി 5ജി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. റെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ പ്ലസ് എന്നിവയ്ക്കൊപ്പം കഴിഞ്ഞ മാസം അവസാനം ചൈനയില്‍ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 11ന്റെ റീബ്രാന്‍ഡഡ് വേരിയന്റാണ് റെഡ്മി നോട്ട് 11ടി 5ജി. ഇന്ത്യയില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 10ന്റെ പിന്‍ഗാമിയാണ് ഈ സ്മാര്‍ട്ട്ഫോണ്‍.

ഓണ്‍ലൈന്‍ ഇവന്റിലൂടെയാണ് റെഡ്മി നോട്ട് 11ടി 5ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്കാണ് ഇവന്റ് നടക്കുന്നത്. സ്മാര്‍ട്ട്‌ഫോണിന്റെ ഇന്ത്യയിലെ വില ലോഞ്ച് ഇവന്റില്‍ വെച്ച് കമ്പനി പ്രഖ്യാപിക്കും. ഈ ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപ മുതലായിരിക്കും വില ആരംഭിക്കുക എന്നാണ് സൂചന. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപ വിലയുണ്ടായിരിക്കും. ടോപ്പ് എന്‍ഡ് മോഡലായ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയായിരിക്കും വിലയെന്നും സൂചനകള്‍ ഉണ്ട്.

റെഡ്മി നോട്ട് 11ടി 5ജി സ്മാര്‍ട്ട്‌ഫോണില്‍ 90എച്ച്‌സെഡ് വരെ റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് ഉള്ളത്. മീഡിയടെക് ഡൈമന്‍സിറ്റി 810 ചിപ്സെറ്റിന്റെ കരുത്തില്‍ ആയിരിക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ ലോഞ്ച് ചെയ്ത ലാവയുടെ അഗ്‌നി 5ജി എന്ന ഫോണില്‍ ഉള്ള അതേ ചിപ്സെറ്റാണ് ഈ റെഡ്മി ഫോണിലും ഉള്ളത്. റെഡ്മി നോട്ട് 11ടി 5ജി സ്മാര്‍ട്ട്‌ഫോണില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി കാമറയും 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ആംഗിള്‍ കാമറയും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ കാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക. സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ഷൂട്ടറായിരിക്കും ഇതില്‍ നല്‍കുക. 33ഡബ്ല്യു പ്രോ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസില്‍ ഉണ്ടായിരിക്കും. ഇത് വളരെ മികച്ച ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

 

Latest