Connect with us

flight emergency landing

തിരുവനന്തപുരത്ത് യാത്രാ വിമാനം അടിയന്തരമായി തിരിച്ചറിക്കി

9.10ഓടെ വിമാനം തിരിച്ചിറക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 8.40ന് മസ്കത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസാണ് തിരിച്ചിറക്കിയത്. സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് 9.10ഓടെ വിമാനം തിരിച്ചിറക്കുകയായിരുന്നു.

യാത്രക്കാർ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിൽ തന്നെയാണുള്ളത്. പകരം മറ്റൊരു വിമാനം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് എയർ ഇന്ത്യ. എന്നാൽ, ഈ വിമാനം എപ്പോൾ പുറപ്പെടുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. വിമാനത്തിന്റെ സാങ്കേതിക തകരാർ പെട്ടെന്ന് പരിഹരിക്കാൻ പറ്റില്ലെന്നാണ് എയർ ഇന്ത്യ സൂചന നൽകുന്നത്.