Connect with us

Editors Pick

നാല് കാൽമുട്ടുകളുള്ള ഒട്ടകപ്പക്ഷി; പ്രത്യേക സവിശേഷ ശരീരഘടനയെ കുറിച്ചറിയാം

ഇവയുടെ ഉയർന്ന വേഗതയ്ക്ക് സഹായിക്കുന്നവയാണ് രണ്ടാമത്തെ പറ്റെല്ലകൾ.

Published

|

Last Updated

ട്ടകപക്ഷികൾക്ക് ഓരോ കാലിലും രണ്ട് മുട്ടുകൾ വീതം അഥവാ പാറ്റല്ല വീതം ഉണ്ട്. മറ്റ് ഒരു ജീവിക്കും കാണാത്ത ഒരു പ്രത്യേക സവിശേഷ ശരീരഘടനയാണിത്.മനുഷ്യർക്ക് സമാനമായ പാറ്റല്ല ഇവർക്കും ഉണ്ട്.എന്നാൽ ഇതുകൂടാതെ കാലിന്റെ അസ്ഥിയോട് അടുത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ഒരു ചെറിയ അധിക പറ്റെല്ലയും ഇവരിൽ കാണാം.

ഇവയുടെ ഉയർന്ന വേഗതയ്ക്ക് സഹായിക്കുന്നവയാണ് രണ്ടാമത്തെ പറ്റെല്ലകൾ.വലിപ്പത്തിലും ശക്തിയിലും മുന്നിൽ നിൽക്കുന്ന ആകർഷകമായ പക്ഷികളാണ് ഇവ. കൂടാതെ പക്ഷി കുടുംബത്തിലെ ഏറ്റവും വലിയ പക്ഷിയും ഇതുതന്നെ.രണ്ട് കാലുള്ള ഏറ്റവും വേഗതയേറിയ ജീവിയും ഒട്ടകപ്പക്ഷിയാണ്. കൂടാതെ കാൽമുട്ടുകളുടെ അനുവദനീയമായ എണ്ണത്തിന്റെ ഇരട്ടി വഹിക്കുന്ന ഒരേയൊരു ജീവിയും ആണത്.

ഒട്ടകപ്പക്ഷിക്കാൻ നീണ്ട കഴുത്തും പേശിബലമുള്ള കാലുകളും നഖം പോലുള്ള പാദങ്ങളും ഉണ്ട്. അവയുടെ ശരീരം വലുതും മൃദുവായതുമായ തൂവലുകളാൽ മുടപ്പെട്ടിരിക്കുന്നു.കാൽമുട്ടിന്റെ ഭാഗത്ത് കൂടി കടന്നുപോകുന്ന ടെൻടോണുകളെ സംരക്ഷിക്കാൻ രണ്ടാമത്തെ പറ്റെല്ല സഹായിക്കുമെന്ന് ചില ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ഈ സിദ്ധാന്തങ്ങൾക്ക് സാധ്യമായ വിശദീകരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒട്ടകപ്പക്ഷികളിലെ രണ്ടാമത്തെ പാറ്റല്ലയുടെ കൃത്യമായ പ്രവർത്തനം ഇപ്പോഴും ഗവേഷണ വിഷയമാണ്.

Latest