Connect with us

karuvannur bank case

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പിനെക്കുറിച്ച് പരാതി ലഭിച്ചിരുന്നതായി മന്ത്രി നിയമസഭയെ അറിയിച്ചു

അതേസമയം കൂടുതല്‍ സഹകരണ ബേങ്കുകളില്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതായും മന്ത്രി അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം | കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കിലെ തട്ടിപ്പനെക്കുറിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നുവെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചു. 2019 ല്‍ കടകംപള്ളി സുരേന്ദ്രന്‍ വകുപ്പ് മന്ത്രിയായിരിക്കെയാണ് പരാതി ലഭിച്ചത്. അന്ന് തന്നെ അന്വേഷണം നടത്തിയെന്നും മന്ത്രി അറിയിച്ചു.

അതേസമയം കൂടുതല്‍ സഹകരണ ബേങ്കുകളില്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതായും മന്ത്രി അറിയിച്ചു. 49 സഹകരണ ബേങ്കുകള്‍ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സഹകരണ ബേങ്കുകളിലെ ക്രമക്കേടുകള്‍ക്ക് 68 പേര്‍ക്ക് എതിരെ നടപടി എടുത്തതായും മന്ത്രി അറിയിച്ചു.

Latest