Connect with us

Ongoing News

കാര്യവട്ടത്ത് ഇന്ത്യന്‍ വിപ്ലവം

ഇന്ത്യൻ വിജയം 317 റൺസിന്

Published

|

Last Updated

തിരുവനന്തപുരം | ശ്രീലങ്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. 317 റണ്‍സിൻ്റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്കന്‍ ബാറ്റിംഗ് നിര 22 ഓവറില്‍ 73 റണ്‍സിന് കൂടാരം കയറി.

ഇതോടെ മൂന്ന് മത്സരമടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.  ഇന്ത്യുടെത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ്. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി ശ്രീലങ്കയെ എറിഞ്ഞുടച്ചു. ബാറ്റിംഗിൽ 160 റൺസുമായി കോലിയും 116 റൺസുമായി ശുഭ്മാൻ ഗില്ലും തകർത്താടി.