Connect with us

Kerala

സ്‌കൂട്ടര്‍ യാത്രികന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ച സംഭവം; കരാര്‍ കമ്പനിക്ക് പോലീസിന്റെ നോട്ടീസ്

കരാര്‍ കമ്പനി ഉദ്യോഗസ്ഥനോട് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Published

|

Last Updated

കൊച്ചി |  അങ്കമാലിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം സംഭവിച്ചതില്‍ കരാര്‍ കമ്പനിക്ക് പോലീസ് നോട്ടീസ് അയച്ചു. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനിയുടെ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച രാത്രിയാണ് ദേശീയപാതയിലെ കുഴിയില്‍ വീണ് മാഞ്ഞാലി സ്വദേശി ഹാഷിം മരിച്ചത് . സംഭവം സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരാവസ്ഥയെ കുറിച്ച് വലിയ ചര്‍ച്ചയായിരുന്നു.

സംഭവത്തില്‍ കേസെടുത്തെങ്കിലും പോലീസ് ആരെയും പ്രതിചേര്‍ത്തിരുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് കരാര്‍ കമ്പനിക്കെതിരെ കേസെടുത്തത്. കരാര്‍ കമ്പനി ഉദ്യോഗസ്ഥനോട് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.  നിലവില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. ഇത് ജാമ്യം ലഭിക്കുന്ന വകുപ്പാണ്.

 

Latest