Connect with us

Kerala

ഗവർണർക്ക് പരാതിയില്ല; ബി ജെ പി നേതാവിന്റെ ഹരജി ഹൈക്കോടതി തള്ളി

ടി ജി മോഹൻദാസ് നൽകിയ ഹരജി ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബഞ്ചാണ് തള്ളിയത്.

Published

|

Last Updated

കൊച്ചി | കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസ്സിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹരജി ഹൈക്കോടതി തള്ളി. അഭിഭാഷകനും ബി ജെ പി ഇന്റലക്ച്വൽ സെല്ലിന്റെ മുൻ കൺവീനറുമായ ടി ജി മോഹൻദാസ് നൽകിയ ഹരജി ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബഞ്ചാണ് തള്ളിയത്.

വിഷയത്തിൽ ഗവർണർക്ക് പരാതിയുണ്ടോയെന്ന് ആരാഞ്ഞ കോടതിയോട് അറിയില്ലെന്നായിരുന്നു ഹരജിക്കാരന്റെ മറുപടി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ സ്വീകരിക്കേണ്ട നിയമനടപടി ഇതല്ലെന്നും കോടതി വ്യക്തമാക്കി.

Latest