Connect with us

Kerala

ഡ്രൈവറും കണ്ടക്ടറും തമ്മിലടിച്ചു; യാത്രക്കാര്‍ക്ക് പരുക്ക്

ബെല്ലടിക്കും മുമ്പ് ബസ് എടുത്തെന്ന്

Published

|

Last Updated

കോന്നി | സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും തമ്മിലടിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. പത്തനാപുരം- പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ബസിലെ ഡ്രൈവര്‍ രാജേഷും കണ്ടക്ടര്‍ അനീഷുമാണ് തമ്മിലടിച്ചത്. വൈകിട്ട് അഞ്ചരയോടെ കോന്നി ടൗണില്‍ വzച്ചാണ് സംഭവം.

കോന്നി ടൗണില്‍ നിര്‍ത്തി ആളെ ഇറക്കിയ ശേഷം ബെല്ലടിക്കുന്നതിന് മുമ്പ് ബസ് എടുത്തെന്ന് ആരോപിച്ച് അനീഷും രാജേഷുമായി വാക്കു തര്‍ക്കം ഉണ്ടായി. തര്‍ക്കം മൂത്തപ്പോള്‍ രാജേഷ് ബസ് നിര്‍ത്തി ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി വന്ന് യാത്രക്കാര്‍ ഇരിക്കുന്ന ഭാഗത്ത് കയറി അനീഷുമായി അടിയുണ്ടാക്കുകയായിരുന്നു.

ഇവര്‍ തമ്മിലുള്ള അടിക്കിടെ യാത്രക്കാരായ രേഖ(40), അതുല്യ (23), അഞ്ജലി (18) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വിവരമറിഞ്ഞ പോലീസെത്തി ഡ്രൈവറെയും കണ്ടക്ടറെയും കസ്റ്റഡിയില്‍ എടുത്തു. പരുക്കേറ്റ യാത്രക്കാരികള്‍ക്ക് കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി.

Latest