Connect with us

Kerala

തലശേരിയില്‍ നിന്ന് നാടുവിട്ട ദമ്പതികളെ കണ്ടെത്തി

ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്‌

Published

|

Last Updated

കണ്ണൂര്‍ | വ്യവസായ സംരംഭത്തിന് നഗരസഭ പൂട്ടിട്ടതോടെ തലശേരിയില്‍ നിന്ന് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി. രാജ് കബീര്‍, ഭാര്യ ശ്രീവിദ്യ എന്നിവരെയാണ് കോയമ്പത്തൂരില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെ കണ്ടെത്തിയത്. ഇരുവരെയും ഇന്ന് തലശേരിയിലെത്തിക്കും.
ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കണ്ടെത്താനായാത്. തലശേരിയില്‍ നിന്നുള്ള പോലീസ് സംഘം കോയമ്പത്തൂരില്‍ നിന്ന് ഇന്ന് ഉച്ചയോടെ ഇവരെ കണ്ടെത്തും.

തലശേരി കണ്ടിക്കലിലെ മിനി വ്യവസായ പാര്‍ക്കില്‍ 18 വര്‍ഷമായി സംരംഭം നടത്തിവരികയായിരുന്നു ഇരുവരും. കൈയേറ്റം ആരോപിച്ച് ഈയിടെ നഗരസഭ ഇവരുടെ സംരംഭത്തിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതിനാല്‍ കടുത്ത പ്രതിസന്ധിയാണെന്ന് കാട്ടി ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചിട്ടാണ് ഇവര്‍ നാടുവിട്ടത്. കടുത്ത ഭീഷണിയും ദയാരഹിത പ്രവര്‍ത്തനങ്ങളുമുണ്ട്. മറ്റുള്ളവര്‍ക്ക് ഇത് കൈമാറാനുള്ള ശ്രമവും ഉണ്ടെന്നും ഇവര്‍ സന്ദേശത്തില്‍ അറിയിച്ചിരുന്നു. ദമ്പതിമാര്‍ നാടുവിട്ടതിനു പിന്നാലെ സംരംഭം തുറന്നുകൊടുക്കാന്‍ നഗരസഭ ഉത്തരവിട്ടിരുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുകയും ചെയ്തു.

 

 

Latest