Connect with us

Kerala

പരാതിക്കാരി തിരിച്ചറിഞ്ഞു; മ്യൂസിയം കേസിലെ പ്രതിയും സന്തോഷ് തന്നെ

നേരത്തെ ദൃശ്യങ്ങളില്‍ കണ്ടതില്‍ നിന്നും വ്യത്യസ്തമായി തല മുണ്ഡനം ചെയ്ത നിലയിലായിരുന്നു പ്രതി.

Published

|

Last Updated

തിരുവനന്തപുരം |  കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയതിന് അറസ്റ്റിലായ സന്തോഷ് , മ്യൂസിയം സംഭവത്തിലെയും പ്രതി. പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. പ്രതിയെ ഇന്ന് രാവിലെ 10ന് മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിയാണ് പരാതിക്കാരി തിരിച്ചറിഞ്ഞത്.നേരത്തെ ദൃശ്യങ്ങളില്‍ കണ്ടതില്‍ നിന്നും വ്യത്യസ്തമായി തല മുണ്ഡനം ചെയ്ത നിലയിലായിരുന്നു പ്രതി. എന്നിട്ടും ഇയാളെ യുവതി തിരിച്ചറിഞ്ഞു തുടര്‍ന്ന് ഈ കേസിലും സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും. മ്യൂസിയം വളപ്പില്‍ പ്രഭാത സവാരിക്കിറങ്ങിയ യുവതിക്ക് നേരെയാണ് സന്തോഷ് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നത്. മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഇയാള്‍ തന്നെയാണ് പ്രതിയെന്ന് സംശയമുണ്ടെന്ന് പരാതിക്കാരിയായ യുവതിയും പറഞ്ഞിരുന്നു.

ഇതിനിടെ സന്തോഷിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസ് അറിയിച്ചു. താല്‍കാലിക ജീവനക്കാരനായിരുന്ന ഇയാളെ പുറത്താക്കാന മറ്റ് തടസങ്ങളില്ലെന്നും ഓഫീസ് വിശദീകരിക്കുന്നു . കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ ഇന്നലെയാണ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ആണ് മലയിന്‍കീഴ് സ്വദേശിയായ സന്തോഷ്.വാട്ടര്‍ അതോറിറ്റിയിലെ താത്കാലിക ഡ്രൈവറായ ഇയാള്‍ കുറ്റംകൃത്യം ചെയ്യുന്ന സമയത്ത് ഉപയോഗിച്ചരിരുന്നത് ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ അനുവദിച്ച ഇന്നോവാ കാറായിരുന്നു. ഈ വാഹനവും ഇന്ന് പേരൂര്‍ക്കട പോലീസ് കസ്റ്റഡിയില്‍ എടുത്തേക്കും.

 

---- facebook comment plugin here -----

Latest