Connect with us

International

ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

അത്യാവശ്യ ഘട്ടങ്ങളില്‍ +97235226748 എന്ന നമ്പറില്‍ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. അധികൃതരുടെ നിര്‍ദേശം പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. അത്യാവശ്യ ഘട്ടങ്ങളില്‍ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകളും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഹമാസും ഇസ്രയേലും നടത്തുന്ന ആക്രമണം ശക്തമായതോടെയാണ് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.

അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. സുരക്ഷിതമായ താവളത്തിന് സമീപത്ത് കഴിയണം. സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്തുടരണം എന്ന നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളിലുള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ +97235226748 എന്ന നമ്പറില്‍ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.