Connect with us

Kerala

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി

Published

|

Last Updated

കൊച്ചി |  എറണാകുളം കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാര്‍ പൂര്‍ണായും കത്തി നശിച്ചവെങ്കിലും കാറിലുണ്ടായിരുന്ന ആള്‍ രക്ഷപ്പെട്ടു. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മാരുതി ആള്‍ട്ടോ കാറാണ് അഗ്നിക്കിരയായത്.

വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. പുണ്ടക്കുഴി സ്വദേശി എല്‍ദോസ് ആണ് കാര്‍ ഓടിച്ചിരുന്നത്. ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്.

 

Latest