Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്കും കാറ്റിനും സാധ്യത

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്കും കാറ്റിനും സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

നാളെ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ പത്തനംതിട്ട വരെയുള്ള ജില്ലകളിലും മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ജാഗ്രത പാലിക്കണം.

Content Highlights: The India Meteorological Department issued a yellow alert for Malappuram, Kozhikode, Wayanad, Kannur, and Kasaragod due to heavy rainfall and strong winds. Fishing has been banned along the Kerala, Karnataka, and Lakshadweep coasts. Authorities warned eight districts to stay vigilant for severe weather conditions tomorrow

Latest