Connect with us

Kerala

അടുത്ത സുഹൃത്തായ യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിന് 10 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും

എറണാകുളം നടുവിലേഴത്ത് വീട്ടില്‍ രഞ്ജീഷി(25)നാണ് ശിക്ഷ വിധിച്ചത്

Published

|

Last Updated

കൊച്ചി | 11 വര്‍ഷം മുമ്പ് അടുത്ത സുഹൃത്തായ യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിന് 10 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എറണാകുളം നടുവിലേഴത്ത് വീട്ടില്‍ രഞ്ജീഷി(25)നാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചിലെങ്കില്‍ ഒരു വര്‍ഷം അധിക തടവും അനുഭവിക്കേണ്ടിവരും.

2015 നവംബര്‍ 11നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയും യുവതിയും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഇയാള്‍ ചേര്‍ത്തല ആഞ്ഞിലി പാലത്തിന് സമീപം വെച്ച് ജഗ്ഗില്‍ കരുതിയിരുന്ന ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിക്കുകയായിരുന്നു. കേസില്‍ 38 സാക്ഷികളെയും 41 രേഖകളും 23 തൊണ്ടി മുതലും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

 

Content Highlights: An Ernakulam court sentenced 25-year-old Ranjeesh to 10 years of rigorous imprisonment for attempting to kill his female friend in a 2015 acid attack. The convict was also ordered to pay a fine of five lakh rupees or face an additional year in jail. The incident occurred near Cherthala Aanjili Bridge when the victim was returning home from work.

 

---- facebook comment plugin here -----

Latest