dead body identified
കൊടുവള്ളിയില്‍ ഇന്നു രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
മരിച്ചത് ചുണ്ടപ്പുറം യൂസഫ്; നിരവധി മോഷണ കേസുകളില്‍ പ്രതി
കോഴിക്കോട് | കൊടുവള്ളിയില്‍ ഇന്നു രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. നിരവധി മോഷണ കേസുകളില്‍ പ്രതിയായ യൂസഫാണ് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മരിച്ചതെന്നു വ്യക്തമായി. കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകന് യൂസഫിന് 25 വയസായിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവ് മോഷണ ശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇന്ന് രാവിലെയാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെ മിനി സിവില്‍ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തറയില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടിയിരുന്നു.
ഇതര സംസ്ഥാന തൊഴിലാളിയുടേതാവും മൃതദേഹമെന്ന നിലയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഏറെ വൈകാതെ മരിച്ചത് കൊടുവള്ളി സ്വദേശി യൂസഫാണെന്ന് തിരിച്ചറിഞ്ഞു. താമരശേരി പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.