Connect with us

bjp leader

ബ്രാഹ്‌മണരും ബനിയ വിഭാഗവും തന്റെ രണ്ട് കീശയിലുമെന്ന് ബി ജെ പി നേതാവ്

ബി ജെ പി എല്ലാ വിഭാഗങ്ങളുടേയും പാര്‍ട്ടിയാണെന്ന് സാധൂകരിക്കാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന

Published

|

Last Updated

ഭോപ്പാല്‍ | ജാതി പറഞ്ഞ് വോട്ട് പിടക്കുന്ന എന്ന ബി ജെ പിക്കെതിരെയുള്ള ആരോപണത്തിന് മറുപടി പറയവെ വിവാദ പ്രതികരണവുമായി ബി ജെ പി നേതാവ്. ബ്രാഹ്‌മണരും ബനിയ ജാതിയില്‍പ്പെടുന്നവരും തന്റെ രണ്ട് കീശയിലുമാണെന്നായിരുന്നു മധ്യപ്രദേശിലെ ബി ജെ പി നേതാവ് പി മുരളീധര്‍ റാവുവിന്റെ പ്രതികരണം.

ബി ജെ പി എല്ലാ വിഭാഗങ്ങളുടേയും പാര്‍ട്ടിയാണെന്ന് സാധൂകരിക്കാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ബനിയ വിഭാഗത്തിലുള്ളവര്‍ പ്രവര്‍ത്തകര്‍ ആവുമ്പോള്‍ ഇത് ബനിയ പീപ്പിള്‍സ് പാര്‍ട്ടിയാണ്. ബ്രാഹ്‌മണ വിഭാഗത്തിലുള്ളവര്‍ പ്രവര്‍ത്തകരാകുമ്പോള്‍ ഇത് ബ്രാഹ്‌മണരുടെ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനോട് ചേര്‍ത്തായിരുന്നു രണ്ട് വിഭാഗങ്ങളും തന്റെ കീശയിലാണെന്ന വിവാദ പ്രസ്താവന ബി ജെ പി നേതാവ് നടത്തിയത്.

അധികാരത്തിന്റെ ലഹരിക്കും അഹങ്കാരത്തിനും  അടിമയായി ബി ജെ പി നേതാക്കള്‍ മാറിയിരിക്കുന്നു എന്നായിരുന്നു ഇതിനോട് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥിന്റെ പ്രതികരണം.

Latest