Connect with us

Kerala

കോണ്‍ഗ്രസില്‍ നടക്കുന്നത് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള പോര്; രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍

കേരളത്തിലെ 20 മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ കഴിയുന്നില്ല.

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തിലെ 20 മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ കഴിയുന്നില്ല. സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള പോരാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്.

രാജസ്ഥാനില്‍ ബി ജെ പി അംഗത്തെ ഉണ്ടാക്കിക്കൊടുക്കാനാണ് വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുന്നത്. ആലപ്പുഴയില്‍ ജയിച്ചാല്‍ രാജസ്ഥാനിലെ എം പി സ്ഥാനം രാജിവെക്കേണ്ടി വരും. രാജസ്ഥാനില്‍ തോല്‍ക്കും എന്ന് ഉറപ്പായതു കൊണ്ടാണോ കെ സി ആലപ്പുഴയില്‍ മത്സരിക്കുന്നതെന്ന് ജയരാജന്‍ ചോദിച്ചു.

കെ മുരളീധരന്‍ വടകരയില്‍ നിന്ന് തൃശൂരിലേക്കു പോയത് പേടി കൊണ്ടാണ്. വടകരയില്‍ നിന്ന് തൃശൂരില്‍ എത്തിയാലും കാറ്റ് ഇടത് മുന്നണിക്ക് അനുകൂലമായേ വീശൂവെന്നും ജയരാജന്‍ പറഞ്ഞു.

Latest