thibyan
ജീവിതവിജയത്തിൻ്റെ അടിസ്ഥാന പാഠങ്ങൾ ഇളംപ്രായത്തിൽ തന്നെ ലഭിക്കണം: ഖലീൽ തങ്ങൾ
അറിവിനെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിക്കുന്ന പഠന രീതികൾ കൂടുതൽ പ്രചരിപ്പിക്കപ്പെടണം.

കോഴിക്കോട് | ഉയർന്ന വിജയവും സാമ്പത്തിക ഭദ്രതയുമുണ്ടായിട്ടുപോലും ജീവിതത്തിൽ പരാജയപ്പെടുന്ന അനുഭവങ്ങൾ വർധിച്ചുവരികയാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു. ഇസ്ലാമിക് എജ്യുക്കേഷനൽ ബോർഡിന് കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന മുന്നൂറോളം തിബ്‌യാൻ, തിബ്ഷോർ പ്രീസ്കൂളുകളുടെ സംസ്ഥാനതല പഠനാരംഭം (ഇഖ്റഅ് ഡേ) മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഇസ്ലത്ത് നോളജ് ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളെ ഫലപ്രദമായി മറികടക്കാനും ജീവിതവിജയം നേടാനും സന്തോഷിക്കാനും ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് അറിവും അനുഭവവും ലഭിക്കണം. അതിന് അറിവിനെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിക്കുന്ന പഠന രീതികൾ കൂടുതൽ പ്രചരിപ്പിക്കപ്പെടണം. ഈ രംഗത്ത് തിബ്‌യാൻ, തിബ്ഷോർ എന്നീ പ്രീസ്കൂളുകൾ നൽകുന്ന സംഭാവന ഏറെ ശ്ശാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇ യഅ്ഖൂബ് ഫൈസി, മുഹമ്മദ് കുട്ടി മുണ്ടക്കൽ, അബ്ദുർറഹ്മാൻ സി പി സൈതലവി ചെങ്ങര ബശീർ സഖാഫി വിളയിൽ സംസാരിച്ചു.
---- facebook comment plugin here -----