Connect with us

Kerala

പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രതിയ്ക്ക് 55 വര്‍ഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും

സീതത്തോട് ഗുരുനാഥന്‍ മണ്ണ് മുണ്ടന്‍പാറ പേഴുംകാട്ടില്‍ മോഹനന്‍ (57)നെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | പഠന വൈകല്യമുള്ള പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 55 വര്‍ഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. സീതത്തോട് ഗുരുനാഥന്‍ മണ്ണ് മുണ്ടന്‍പാറ പേഴുംകാട്ടില്‍ മോഹനന്‍ (57)നെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

പിഴ ഒടുക്കാതിരുന്നാല്‍ രണ്ടര വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം. 2019 മുതല്‍ പഠനവൈകല്യമുളള പെണ്‍കുട്ടിയെ പ്രതി വിവിധ സമയങ്ങളിലായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പെണ്‍കുട്ടി തന്റെ പിതാവിനോട് വിവരം പറഞ്ഞതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി. ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി രാജേന്ദ്രന്‍ പിള്ളയാണ് കേസിന്റെ അന്വേഷണം നടത്തിയത്.

 

---- facebook comment plugin here -----

Latest