Kerala
ക്രിമിനല്‍ കേസ് പ്രതിയെ കാപ്പാ നിയമപ്രകാരം ജില്ലയില്‍ നിന്നും പുറത്താക്കി
അടൂര്‍ പറക്കോട് തറയില്‍ വീട്ടില്‍ മാരി എന്ന് വിളിക്കുന്ന ഷംനാദ് (31) നാണ് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്.
പത്തനംതിട്ട | ക്രിമിനല്‍ കേസ് പ്രതിക്ക് കാപ്പാ നിയമ പ്രകാരം പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. അടൂര്‍ പറക്കോട് തറയില്‍ വീട്ടില്‍ മാരി എന്ന് വിളിക്കുന്ന ഷംനാദ് (31) നെയാണ് ജില്ലയില്‍ നിന്നും പുറത്താക്കിയത്. 2017 മുതല്‍ ഷംനാദ് നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ക്രമസമാധാന പ്രശ്ങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവരികയാണ്.
വധശ്രമം, സംഘം ചേര്‍ന്നുള്ള ആക്രമണം, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഗൂഢാലോചന, ഭവനഭേദനം, കഠിന ദേഹോദ്രവം ഏല്‍പ്പിക്കല്‍, നിയമവിരുദ്ധമായി ആയുധം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇയാളുടെ പേരിലുള്ളത്.
അടൂര്‍ പോലീസ് സ്റ്റേഷനിലെ നാല് കേസിലും പന്തളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസിലും പ്രതിയാണ്. കൂടാതെ ചങ്ങനാശ്ശേരി പോലീസ് എടുത്ത വധശ്രമ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. എല്ലാ കേസിലും കോടതിയില്‍ വിചാരണ നടപടി നടന്നുവരികയാണ്. പ്രതിക്കെതിരെ പോലീസ് റൗഡി ഹിസ്റ്ററി ഷീറ്റും നിലവിലുണ്ട്.

