Connect with us

Kerala

താമരശ്ശേരി ശിബില വധം: 600 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചു

ലഹരിക്കടിമയായ ഭര്‍ത്താവ് യാസിറാണ് കേസിലെ പ്രതി

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരി ശിബില വധക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ശിബിലയെ കുത്തിക്കൊലപ്പെടുത്തിയ ലഹരിക്കടിമയായ ഭര്‍ത്താവ് യാസിറാണ് കേസിലെ പ്രതി. 600 പേജുള്ള കുറ്റപത്രത്തില്‍ 76 രേഖകളും 52 സാക്ഷികളുമാണുള്ളത്. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മാര്‍ച്ച് 19നാണ് കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ പുതുപ്പാടി സ്വദേശി യാസിര്‍ ഭാര്യ ശിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. ശിബിലയുടെ മാതാപിതാക്കളെയും യാസിര്‍ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ ഭാര്യാ പിതാവ് അബ്ദുര്‍റഹ്മാനും മാതാവ് ഹസീനക്കുമാണ് പരിക്കേറ്റത്.

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുമായി തെറ്റിയിരിക്കുകയായിരുന്ന യാസിര്‍ ലഹരിക്കടിമയായിരുന്നു. നിരന്തരം അക്രമിക്കുന്നതായും ചെലവിന് പണം തരുന്നില്ലെന്നും കാട്ടി യാസിറിനെതിരെ ശിബില ഫെബ്രുവരി 28ന് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Latest