Connect with us

accident

താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ഗതാഗത തടസ്സം നീക്കി

ലോറിയില്‍ ഇന്ധനമുണ്ടായിരുന്നില്ല എന്നാണ് സൂചന.

Published

|

Last Updated

താമരശ്ശേരി | താമരശ്ശേരി ചുരത്തിലെ ആറാം വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. കല്പറ്റയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. ഇതിനെ തുടര്‍ന്ന് ചുരത്തില്‍ വലിയ ഗതാഗത തടസ്സം അനുഭവപ്പെട്ടു. മണിക്കൂറുകൾക്കക്കം തന്നെ ഗതാഗത തടസ്സം നീക്കി.

ലോറിയില്‍ ഇന്ധനമുണ്ടായിരുന്നില്ല എന്നാണ് സൂചന. ഗതാഗത തടസ്സം നീക്കുന്നതിന് പോലീസും അഗ്നിശമന സേനയും ശ്രമിക്കുന്നുണ്ട്.

പോലീസും ചുരം സംരക്ഷണ സമിതിയും ചേര്‍ന്ന് വണ്‍വേ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.

Latest