Connect with us

National

കോപ്ടര്‍ അപകടത്തില്‍ മരിച്ച സൈനികര്‍ക്ക് തമിഴ്‌നാടിന്റെ ആദരം; മുഖ്യമന്ത്രി സ്റ്റാലിന്‍ അന്ത്യോപചാരമര്‍പ്പിച്ചു

Published

|

Last Updated

നീലഗിരി | ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് തമിഴ്‌നാടിന്റെ ആദരം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അന്തിമോപചാരമര്‍പ്പിച്ചു. മൃതദേഹങ്ങള്‍ പൊതു ദര്‍ശനത്തിനു വച്ച വെല്ലിങ്ടണ്‍ റെജിമെന്റ് ഗ്രൗണ്ടിലെത്തിയാണ് സ്റ്റാലിന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

മറ്റ് നിരവധി നേതാക്കളും ഇവിടെയെത്തി ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു.