Connect with us

Kozhikode

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലകലോത്സവം

കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ റീജ അധ്യക്ഷത വഹിച്ചു.

Published

|

Last Updated

കോഴിക്കോട് | താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലകലോത്സവം കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ നടന്നു. കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ റീജ അധ്യക്ഷത വഹിച്ചു.

ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. കെ ദിനേശന്‍, കുണ്ടൂപ്പറമ്പ് വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ ആശംസാ പ്രസംഗം നടത്തി. താലൂക്ക് സെക്രട്ടറി വി സുരേഷ് ബാബു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്‍ പി മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.

കുണ്ടൂപ്പറമ്പ് യൂനിയൻ വായനശാല ബാലവേദി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. സമാപന സമ്മേളനം കുണ്ടൂപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി അനൂപ് ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. താലൂക്ക് പ്രസിഡന്റ് കെ പി സുരേന്ദ്രനാഥന്‍ അധ്യക്ഷത വഹിച്ചു.

നോര്‍ത്ത് മേഖലാ സമിതി കണ്‍വീനര്‍ കെ സന്തോഷ്, മുകവൂര്‍ പി ജി ലൈബ്രറി സെക്രട്ടറി പി മുരളീധരന്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് ജോയിന്റ് സെക്രട്ടറി പി ശിവരാജന്‍ സ്വാഗതം പറഞ്ഞു. കുണ്ടൂപ്പറമ്പ് വായനശാലാ സെക്രട്ടറി ടി പ്രകാശന്‍ നന്ദി പറഞ്ഞു.

 

---- facebook comment plugin here -----

Latest