Connect with us

Kasargod

ഒൻപതാം ക്ലാസ് വരെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പരീക്ഷയ്ക്ക് പഠിക്കാൻ സംവിധാനം ഒരുക്കണം: ബാലാവകാശ കമ്മീഷൻ

ഹൈസ്കൂളിന്റെ ഭാഗമല്ലാത്ത ഒന്നുമുതൽ ഏഴു വരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിലും ഹൈസ്കൂളിന്റെ ഭാഗമായ ഒന്നുമുതൽ 9 വരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിലും ഈ സൗകര്യം ഒരുക്കണം.

Published

|

Last Updated

കാസർഗോഡ് | ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രാവിലെ സ്കൂളിൽ വന്ന് പരീക്ഷയ്ക്ക് പഠിക്കുവാനുള്ള സംവിധാനം ഒരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി.

ഹൈസ്കൂളിന്റെ ഭാഗമല്ലാത്ത ഒന്നുമുതൽ ഏഴു വരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിലും ഹൈസ്കൂളിന്റെ ഭാഗമായ ഒന്നുമുതൽ 9 വരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിലും ഈ സൗകര്യം ഒരുക്കണം. പൊതുവിദ്യാഭ്യാസ ഡയറക്ടറിനാണ് ഈ നിർദ്ദേശം നൽകിയത്.

കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ, അംഗം പി പി ശ്യാമള ദേവി എന്നിവരുൾപ്പട്ട ഡിവിഷൻ ബഞ്ചാണ് ഈ നിർദ്ദേശം നൽകിയത്.