Malappuram
എസ് വൈ എസ് മലപ്പുറം സോണ്‍ ബ്ലൂപ്രിന്റ് ശില്‍പ്പശാല വെള്ളിയാഴ്ച മഅദിന്‍ കാമ്പസില്‍
സര്‍ക്കിള്‍, യൂണിറ്റ് തലങ്ങളിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ അവലോകനം, പുതിയ പദ്ധതി രൂപപ്പെടുത്തല്‍ എന്നിവ നടക്കും.
മലപ്പുറം | എസ് വൈ എസ് സംഘടനാ ശാക്തീകരണം ലക്ഷ്യമാക്കി എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ബ്ലൂപ്രിന്റ് വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതല്‍ മഅദിന്‍ കാമ്പസില്‍ നടക്കും. ജില്ലാ സെക്രട്ടറി മുഹമ്മദ് ഷാഫി വെങ്ങാട് ഉദ്ഘാടനം ചെയ്യും. സോണ്‍ പ്രസിഡന്റ് സിദ്ദീഖ് മുസ്്ലിയാര്‍ മക്കരപ്പറമ്പ് അദ്ധ്യക്ഷത വഹിക്കും. സര്‍ക്കിള്‍, യൂണിറ്റ് തലങ്ങളിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ അവലോകനം, പുതിയ പദ്ധതി രൂപപ്പെടുത്തല്‍ എന്നിവ നടക്കും.
എസ് വൈ എസ് ജില്ലാ സാന്ത്വനം ഡയറക്ടറേറ്റ് അംഗം ബദ്റുദ്ദീന്‍ കോഡൂര്‍, എം.കെ അബ്ദുസ്സലാം, ഹുസൈന് മിസ്ബാഹി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്ബാസ് സഖാഫി കോഡൂര്‍, അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുമുറി, സൈനുദ്ദീന്‍ സഖാഫി ഹാജിയാര്‍പള്ളി, അന്‍വര്‍ അഹ്സനി പഴമള്ളൂര്‍, സ്വലാഹുദ്ദീന്‍ കോഡൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
എസ്.വൈ.എസ് സോണ്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.