Connect with us

Kerala

കടക്കെണിയെന്ന് സംശയം; തിരുവനന്തപുരത്ത് കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

ദമ്പതികളും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയില്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വക്കത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വക്കം ഫാര്‍മേഴ്സ് സഹകരണ ബേങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് കടയ്ക്കാവൂര്‍ പോലീസില്‍ വിവരം അറിയിച്ചത്. കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടയ്ക്കാവൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Latest