Connect with us

National

പ്രധാനമന്ത്രിക്കെതിരായ കമാന്‍ഡര്‍-ഇന്‍-തീഫ് പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ് വിചാരണ സ്റ്റേ ചെയ്ത് സുപ്രീംകോടതി

കേസ് റദ്ദാക്കാന്‍ നേരത്തെ ബോംബെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘കള്ളന്മാരുടെ സര്‍ദാര്‍’, ‘കമാന്‍ഡര്‍-ഇന്‍-തീഫ്’ എന്ന് വിശേഷിപ്പിച്ചു എന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ക്രിമിനല്‍ അപകീര്‍ത്തിക്കേസിലെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീംകോടതി. രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നടപടി. കേസ് റദ്ദാക്കാന്‍ നേരത്തെ ബോംബെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

ബോംബെ ഹൈക്കോടതിയുടെ സെപ്റ്റംബര്‍ എട്ടിലെ ഉത്തരവിനെതിരെ രാഹുല്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപാരേഷ് കുമാര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദ്ദേശിച്ച് നോട്ടീസ് അയച്ചത്. കേസില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നോട്ടീസ് അയക്കുന്നതായും അതുവരെ വിചാരണക്കോടതിയിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യുന്നതായും കോടതി ഉത്തരവിട്ടു. രാഹുല്‍ ഗാന്ധിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയാണ് ഹാജരായത്.

നേരത്തെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍, മജിസ്ട്രേറ്റ് കോടതി സമന്‍സിനെ ചോദ്യം ചെയ്ത രാഹുല്‍ ഗാന്ധി ഒരു ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ ഈ പരാതി നിലനില്‍ക്കില്ലെന്ന് വാദിച്ചിരുന്നു. താന്‍ പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. തിരിച്ചറിയാന്‍ സാധിക്കുന്നതോ നിര്‍വചിക്കപ്പെട്ടതോ ആയ ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടിട്ടില്ലെന്നും വാദിച്ചിരുന്നു. അങ്ങനെയൊരു വിഭാഗമില്ലാതിരിക്കെ, കേസ് നടത്താന്‍ നിയമപരമായ അവകാശമുള്ള വ്യക്തിയോ ഗ്രൂപ്പോ ഇതില്‍ വ്യക്തമായി ഇല്ലെന്നായിരുന്നു  രാഹുലിന്റെ നിലപാട്.

Content Highlights:
The Supreme Court has stayed criminal defamation proceedings against Congress leader Rahul Gandhi over his alleged remarks targeting Prime Minister Narendra Modi. A bench issuing notice asked for responses within four weeks. The appeal challenged a Bombay High Court order refusing to drop the case.

 

---- facebook comment plugin here -----

Latest