Connect with us

Business

TODAY'S GOLD RATE|സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട്; രണ്ടു ദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 13,685 രൂപയും പവന് 1,09,480 രൂപയുമാണ് വില വരുന്നത്(Today’s Gold Rate ).

ഇന്നലെ രാവിലെയും ഉച്ചക്കുശേഷവും സ്വര്‍ണ വില ഇടിഞ്ഞിരുന്നു. ഇന്നലെ മാത്രം ആകെ 1280 രൂപയാണ് കുറഞ്ഞത്. രണ്ടുദിവസത്തിനിടെ 1560 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയും പവന് 2350 രൂപയുമാണ് വില. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വിലയില്‍ ബാരലിന് 1.21 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 105.4 ഡോളറാണ് ഒരു ബാരല്‍ എണ്ണയുടെ നിലവിലെ വില.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ gold price today വിശകലനം ചെയ്യുമ്പോള്‍, വിലക്കുറവ് വിപണിയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആഗോള വിപണിയിലെ മാറ്റങ്ങളും ക്രൂഡ് ഓയില്‍ വിലയിടിവും gold rate നെ എങ്ങനെ ബാധിക്കുന്നു എന്നത് തിരിച്ചറിയേണ്ടതുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഘട്ടത്തില്‍ gold loan അല്ലെങ്കില്‍ loan against gold എന്നിവയെക്കുറിച്ച് ചിന്തിക്കുന്നവര്‍, വിപണിയിലെ ഇന്നത്തെ നിരക്കുകളും തിരിച്ചടവ് ബാധ്യതകളും കൃത്യമായി വിലയിരുത്തേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം, അതായത് മറ്റ് മാര്‍ക്കറ്റ് സാധ്യതകള്‍ അടയുമ്പോള്‍ മാത്രം അവസാനത്തെ ആശ്രയമായി (last resort) മാത്രം സ്വര്‍ണപ്പണയം പരിഗണിക്കുക. today gold rate സംബന്ധിച്ച കൃത്യമായ വിവരങ്ങളും market trends ഉം മനസ്സിലാക്കി മാത്രം gold loan apply ചെയ്യാന്‍ ശ്രദ്ധിക്കുക.

Content Highlights:
Kerala gold prices dropped by 280 rupees per pavan and 35 rupees per gram today. Total decline over two days reached 1560 rupees amidst falling global crude oil prices. Silver rates also decreased across the state.

 

---- facebook comment plugin here -----

Latest