National
ഗ്യാനേഷ് കുമാറിന്റെ രാജി: ഇന്ത്യ സഖ്യം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത; എംപിമാരെ ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി
വൈകീട്ട് നാലു മണിക്ക് രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് ചായസല്‍ക്കാരം.
ന്യൂഡല്‍ഹി|മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത. ഇന്ത്യ സഖ്യ എംപിമാരെയും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെയും, പൗരസമൂഹ പ്രതിനിധികളെയും രാഹുല്‍ ഗാന്ധി ചായസല്‍ക്കാരത്തിന് ക്ഷണിച്ചിട്ടുണ്ട്. വൈകീട്ട് നാലു മണിക്ക് രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് ചായസല്‍ക്കാരം. ചായസല്‍ക്കാരത്തിനുശേഷം ഇന്ത്യ സഖ്യത്തിന്റെ സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായേക്കും.
നിലവിലെ സമരം അതേപോലെ നിലനിര്‍ത്തണമെന്നാണ് പല നേതാക്കളുടെയും നിലപാട്. കോണ്‍ഗ്രസ് പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കം കേരളത്തിലെ മന്ത്രിമാരും ഇന്ന് മുതല്‍ ഡല്‍ഹയിലെത്തും.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. ഇന്ത്യ സഖ്യം സമര്‍പ്പിച്ച ഹരജിയില്‍ പിഴവുകളെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍. 14 പിഴവുകളുണ്ടെന്ന് സുപ്രീംകോടതി റജിസ്ട്രി അറിയിച്ചു. പിഴവുകള്‍ പരിഹരിച്ച ശേഷമായിരിക്കും ഹരജി ലിസ്റ്റ് ചെയ്യുക.
Content Highlights: The INDIA alliance is likely to continue its protest today demanding the resignation of Chief Election Commissioner Gyanesh Kumar. Rahul Gandhi has invited opposition MPs, student leaders, and civil society representatives to a tea party at his residence ahead of a joint press conference. Meanwhile, the Supreme Court is expected to consider the alliance’s petition once procedural defects are cured.


