Connect with us

International

അമേരിക്കയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്; പത്ത് മരണം

വംശവെറിയാണ് അക്രമത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

വാഷിങ്ടണ്‍  | അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ് ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.വംശവെറിയാണ് അക്രമത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

അക്രമി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ആദ്യം കയറുകയും ശേഷം പുറത്തിറങ്ങി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപമെത്തി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്ന, വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനാണ്.
അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ബഫലോ നഗരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ മാറിയുള്ള സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം, കറുത്ത വംശജര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലമാണ്‌

Latest