Connect with us

Kerala

ജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനങ്ങളെ ബാധിക്കരുത് : മമ്മൂട്ടി

62ാമത് സംസ്ഥാന കലോത്സലത്തിന്റെ സമാപന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കൊല്ലം | കലാപരിപാടികളിലെ ജയപരാജയങ്ങള്‍ ഒരിക്കലും കലാപ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് നടന്‍ മമ്മൂട്ടി.കൊല്ലത്ത് നടന്ന 62ാമത് സംസ്ഥാന കലോത്സത്തിന്റെ സമാപന സേമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ അവതരിപ്പിച്ച കലാരൂപങ്ങള്‍ ഒരു മാതൃകയാണ്. ഒരു വിവേചനവുമില്ലാതെ എല്ലാ കലാരൂപങ്ങളും അവതരിപ്പിക്കുകയാണ്.കൂട്ടായ ശ്രമത്തില്‍ വിജയം കൈവരിക്കണമെന്നത് മാത്രമാണ് കുട്ടികള്‍ക്കുള്ളത്. കൊല്ലം ജില്ലക്കാര്‍ക്കല്ല ഒന്നാം സ്ഥാനം ലഭിച്ചതെങ്കിലും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ച കൊല്ലം ജനതക്കും നന്ദി പറയുന്നു. ഈ മനസാണ് നമ്മുടെ കേരളം. മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

62ാമത് സംസ്ഥാന കലോത്സലത്തിന്റെ സമാപന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. മുകേഷ് എം.എല്‍.എ അധ്യക്ഷ വഹിച്ച ചടങ്ങില്‍ ജേതാക്കളായ കണ്ണൂരിന് നടന്‍ മമ്മൂട്ടി സ്വര്‍ണക്കപ്പ് സമ്മാനിച്ചു.

പ്രധാനവേദിയായ ആശ്രാമം മൈതാനത്തായിരുന്നു സമാപന സമ്മേളനം നടന്നത്.