Kerala
കൊച്ചിയില്‍ എംഡിഎംഎയും കഞ്ചാവുമായി വിദ്യാര്‍ഥികള്‍ പിടിയില്‍
പോലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്.
കൊച്ചി | കോളജ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന മുറിയില്‍ നിന്നും അതിമാരക മയക്ക്മരുന്നുകള്‍ പിടികൂടി. പെരുമ്പാവൂര്‍ അറക്കപ്പടിയിലാണ് കോളേജ് വിദ്യാര്‍ഥികളില്‍ നിന്ന് ലഹരി മരുന്ന് പിടികൂടിയത്. വിദ്യാര്‍ഥികള്‍ വാടകക്ക് താമസിക്കുന്ന മുറിയില്‍ നിന്നാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. മസംഭവത്തില്‍ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ നെവിന്‍ മാത്യൂ,റിച്ചു റെജി, എല്‍ബിന്‍ മാത്യു എന്നിവരാണ് പിടിയിലായത്.
പോലീസിന് ലഭിച്ച സൂചനയെ തുടര്‍ന്നാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നിടത്ത് പരിശോധന നടത്തിയത്. പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. പോലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.







