Kerala
കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
കല്ലറയില്‍ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന പ്രിയദര്‍ശിനി ബസിന്റെ പിന്‍ ഭാഗത്തെ ഡോര്‍ തുറന്നാണ് വിദ്യാര്‍ത്ഥി പുറത്തേക്ക് വീണത്.
തിരുവനന്തപുരം|കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. കല്ലറ താപസഗിരി സ്വദേശി അല്‍ അമീനാ(19)ണ് പരിക്ക് പറ്റിയത്. തലയ്ക്കും കാലിലും സാരമായി പരിക്കേറ്റിട്ടുണ്ട്. അമീനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ കല്ലറ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. കല്ലറയില്‍ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന പ്രിയദര്‍ശിനി ബസിന്റെ പിന്‍വശത്തെ ഡോര്‍ തുറന്നാണ് അമീന്‍ പുറത്തേക്ക് വീണത്. പോളിടെക്നിക് വിദ്യാര്‍ത്ഥിയാണ് അല്‍ അമീന്‍.
Content Highlights:
A 19-year-old student sustained severe injuries after falling from a moving KSRTC bus at Kallara Junction. The incident occurred when the rear door of the bus opened while en route to Venjaramoodu. He was rushed to Thiruvananthapuram Medical College for treatment.


