Connect with us

Kerala

ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം; നീലേശ്വരം സ്വദേശി പിടിയില്‍

നീലേശ്വരം ബങ്കളം സ്വദേശി പി വി രതീഷ് ആണ് അറസ്റ്റിലായത്.

Published

|

Last Updated

കാസര്‍കോട്| കാസര്‍കോട് ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയ യുവാവ് പിടിയില്‍. ഇന്നലെ രാത്രിയാണ് ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം പോലീസിന് ലഭിച്ചത്. സംഭവത്തില്‍ നീലേശ്വരം ബങ്കളം സ്വദേശി പി വി. രതീഷിനെ പോലീസ് അറസ്റ്റു ചെയ്തു.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇയാളുടെ ഭീഷണി സന്ദേശം. ഹോസ്ദുര്‍ഗ്, കാസര്‍കോട് പോലീസ് സ്റ്റേഷനുകളിലേക്കും കാസര്‍കോട് റെയില്‍വെ പോലീസിലേക്കുമാണ് ഭീഷണി സന്ദേശമെത്തിയത്. മനപൂര്‍വം പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ഭീഷണി സന്ദേശം നല്‍കിയതിലൂടെ പ്രതി ലക്ഷ്യമിട്ടതെന്നാണ് പോലീസിന്റെ നിഗമനം.

Content Highlights:
Police arrested Ratheesh from Nileshwaram for issuing a fake bomb threat on a running train in Kasaragod. The bogus messages were sent to Hosdurg, Kasaragod police, and Railway police stations. Authorities concluded that the accused deliberately intended to mislead law enforcement officers.

 

---- facebook comment plugin here -----

Latest