Kerala
ഫ്രഷ് കട്ട് പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസമില്ല; അടച്ചു പൂട്ടല്‍ ഉത്തരവിനുള്ള സ്റ്റേ ഈ മാസം 20 വരെ തുടരും
ഈ മാസം 20 വരെയാണ് അടച്ചുപൂട്ടല്‍ ഉത്തരവിനുള്ള സ്റ്റേ കോടതി നീട്ടിയത്
കോഴിക്കോട്|കോഴിക്കോട് താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചു പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 20 വരെയാണ് അടച്ചുപൂട്ടല്‍ ഉത്തരവിനുള്ള സ്റ്റേ കോടതി നീട്ടിയത്. പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഫ്രഷ് കട്ട് പ്രവര്‍ത്തിപ്പിക്കുന്ന സമയം വീണ്ടും പരിശോധന നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ശീതീകരിച്ച സംവിധാനമുള്ള വാഹനങ്ങളില്‍ മാത്രമേ അറവ് മാലിന്യം കൊണ്ടുപോകാന്‍ പാടുള്ളൂവെന്നത് അടക്കമുള്ള ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോഡ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹാജരാക്കി. എന്നാല്‍ സ്ഥാപനം പ്രവര്‍ത്തിക്കാത്തതിനാല്‍ പരിശോധനയില്‍ കാര്യമായ മലനീകരണ പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ലെന്നാണ് കോടതിയെ അറിയിച്ചത്.
Content Highlights:
Kerala High Court extended the stay on Pollution Control Board’s order to close Fresh Cut waste plant in Thamarassery till August 20. The court permitted plant operations with police protection. Authorities were directed to ensure waste transportation only in refrigerated vehicles.


