Connect with us

Kerala

ലീഗ് മന്ത്രിക്ക് ജമാഅത്തെ ഇസ്്ലാമി സ്റ്റാഫ്; പരാതിയുമായി യൂത്ത് ലീഗ്

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്‌റഫിനെയാണ് മന്ത്രി എന്‍ ഷംസുദ്ധീന്‍ ഓഫീസ് അറ്റന്‍ഡന്റ് ആയി നിയമിച്ചത്

Published

|

Last Updated

തിരുവനന്തപുരം | വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ സ്റ്റാഫില്‍ ജമാഅത്തെ ഇസ്ലാമി നേതാവിനെ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്‌റഫിനെ ഓഫീസ് അറ്റന്‍ഡന്റ് ആയി നിയമിച്ചതിന് പിന്നാലെയാണ് യൂത്ത് ലീഗിലും എം എസ് എഫിനും അതൃപ്തി ശക്തമായത്.

യൂത്ത് ലീഗും എം എസ് എഫും ഈ വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ അതൃപ്തി അറിയിച്ചതോടെ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന നിലപാടിലാണ് ലീഗ് നേതാക്കള്‍. സ്റ്റാഫില്‍ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പറഞ്ഞ് യൂത്ത്‌ലീഗ്, എം എസ് എഫ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തുമ്പോഴാണ് ജമാഅത്തെ ഇസ്ലാമി നേതാവിന്റെ നിയമനം.

ആക്ഷേപം ഉയര്‍ന്നപ്പോള്‍ ന്യായീകരിക്കാനാണ് മന്ത്രി ഷുസുദ്ധീന്‍ ശ്രമിച്ചതെന്നാണ് പ്രവര്‍ത്തകരുടെ പരാതി.

 

---- facebook comment plugin here -----

Latest