Connect with us

National

ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.6 രേഖപ്പെടുത്തി

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും, ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലുമാണ് ഭൂചലനമുണ്ടായത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും, ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലുമാണ് ഭൂചലനമുണ്ടായത്. ഗാസിയാബാദില്‍ വന്‍ പ്രകമ്പനമുണ്ടായി.

ഇന്ന് രാത്രി 10.17ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പാക്കിസ്ഥാനിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.  ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയോടി.

അഫ്ഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

 

Latest