Connect with us

Kerala

നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രം അഴിച്ചുള്ള പരിശോധന; പൊതുതാല്‍പര്യ ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

പരിശോധനയുടെ പേരില്‍ മാനസിക സമ്മര്‍ദ്ദം നേരിട്ട കുട്ടികള്‍ക്ക് പരീക്ഷ വീണ്ടും നടത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം

Published

|

Last Updated

കൊച്ചി  | നീറ്റ് പരീക്ഷക്കിടെ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ചതിനെതിരായ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങള്‍ കഴിഞ്ഞ ദിവസം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് കോടതി തേടിയിരുന്നു. പരീക്ഷാ നടത്തിപ്പ് രീതി സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.ഹരജി നിലനില്‍ക്കില്ലെന്ന എന്‍ടിഎയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. പരിശോധനയുടെ പേരില്‍ മാനസിക സമ്മര്‍ദ്ദം നേരിട്ട കുട്ടികള്‍ക്ക് പരീക്ഷ വീണ്ടും നടത്തണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. നീറ്റ് പരീക്ഷാ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നത് അടക്കമുള്ള ആവശ്യങ്ങളും ഹരജിയിലുണ്ട്.

കൊല്ലം ആയൂരിലെ കോളേജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചതായി പരാതി ഉയര്‍ന്നത്.കേസില്‍ എല്ലാ പ്രതികള്‍ക്കും കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. പരീക്ഷ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രജി കുര്യന്‍ ഐസക്, ഒബ്‌സര്‍വര്‍ ഡോ. ഷംനാദ് എന്നിവര്‍ക്കൊപ്പം ജയിലിലായ കരാര്‍ ജീവനക്കാര്‍ക്കും ജാമ്യം ലഭിച്ചു. കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചത്.

 

Latest