Connect with us

രാജ്യത്തെ മതേതര ചേരിയുടെ നായകന്‍ രാഹുല്‍ ഗാന്ധിയെ വര്‍ഗീയ വിദ്വേഷത്തിന്റെ ഇരയാക്കാന്‍ ലക്ഷ്യമിട്ടുള്ള ബി ജെ പിയുടെ പുതിയ നീക്കവും പൊളിഞ്ഞു. ഉദയ്പുര്‍ കൊലയാളികളെ രാഹുല്‍ഗാന്ധി കുട്ടികളെന്നു വിളിച്ചെന്ന് പ്രചരിപ്പിച്ച് വര്‍ഗീയ ലഹള ലക്ഷ്യമിട്ട് ബിജെപി നടത്തിയ പ്രചാരണമാണ് പൊളിഞ്ഞത്. വയനാട്ടിലെ തന്റെ ഓഫീസ് ആക്രമിച്ചത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെന്നും രാഹുല്‍ പറഞ്ഞതിനെയാണ് ഉദയ്പൂര്‍ കൊലക്കേസിലെ പ്രതികളെകുറിച്ചാണ് രാഹുല്‍ പറഞ്ഞതെന്ന പേരില്‍ പ്രചാരണം നടത്തിയത്. സീ ന്യൂസ് ചാനല്‍ അവതാരകന്‍ രോഹിത് രഞ്ജനാണ് വ്യാജ പ്രചാരണം അഴിച്ചുവിട്ടത്. ഇത് പിന്നീട് ബിജെപി നേതൃത്വം ഏറ്റെടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. പ്രചാരണം പൊളിഞ്ഞെങ്കിലും മാപ്പ് പറയാനുള്ള മാന്യത പോലും ബിജെപി നേതൃത്വം ഇതുവരെ കാണിച്ചിട്ടില്ല.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest