thieves arrested
ചിതാഭസ്മം മോഷ്ടിക്കുന്നത് സ്വര്‍ണം അരിച്ചെടുക്കാന്‍; രണ്ടുപേര്‍ പിടിയില്‍
പൊതുശ്മശാനത്തിലെ ചിതകളില്‍ നിന്നു ചിതാഭസ്മം കാണാതാകുന്നത് പതിവായതോടെയാണ് പോലീസ് അന്വേഷണം നടത്തിയത്

തൃശൂര്‍ | തമിഴ്‌നാട് സ്വദേശികള്‍ ചിതാഭസ്മം മോഷ്ടിക്കുന്നത് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍. തിരുവില്വാമല പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തിലെ ചിതാഭസ്മ മോഷണക്കേസില്‍ പിടിയിലായ തമിഴ്നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (45), രേണുഗോപാല്‍ ( 25) എന്നിവരാണ് ചിതാഭസ്മത്തില്‍ നിന്നു സ്വര്‍ണം അരിച്ചെടുക്കുന്നതിനെക്കുറിച്ചു വെളിപ്പെടുത്തിയത്. മൃതദേഹത്തോടൊപ്പം ചിതയില്‍ എരിയുന്ന സ്വര്‍ണം അരിച്ചെടുക്കുകയാണ് ലക്ഷ്യം.
ഐവര്‍മഠത്തിലെ ജീവനക്കാരുടെ സഹായത്തോടെയാണ് പ്രതികള്‍ ചിതാഭസ്മം മോഷ്ടിക്കുന്നത് എന്നു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പൊതുശ്മശാനത്തിലെ ചിതകളില്‍ നിന്നു ചിതാഭസ്മം കാണാതാകുന്നത് പ തിവായതോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. കര്‍മ്മം നടത്തുന്നവരുടെ നേതൃത്വത്തില്‍ പഴയന്നൂര്‍ പോലീസില്‍ ഇതു സംബന്ധിച്ചു പരാതി ലഭിച്ചിരുന്നു.
ചിതാഭസ്മം അരിച്ചെടുത്ത് സ്വര്‍ണ്ണത്തിന്റെ അംശം വേര്‍തിരിച്ച് വില്‍പ്പന നടത്തുകയാണു പ്രതികളുടെ രീതി. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടതായും പോലീസ് പറയുന്നു.