Connect with us

Kerala

പാലാ ബിഷപ്പിനെ പിന്തുണച്ച് പ്രസ്താവന; മാപ്പ് ചോദിച്ച് യുഡിഎഫ് തൃശൂര്‍ ജില്ലാ കണ്‍വീനര്‍

സംഭവത്തില്‍ തനിക്ക് തെറ്റ് പറ്റിയതായി ഗിരിജന്‍

Published

|

Last Updated

തൃശൂര്‍ | നാര്‍കോട്ടിക്ക് ജിഹാദ് പ്രസ്താവനയിലൂടെ വിവാദത്തിലായ പാലാ ബിഷപ്പിനെ പിന്തുണച്ച് ഇറക്കിയ പ്രസ്താവനയില്‍ മാപ്പ് ചോദിച്ച് യു ഡി എഫ് തൃശൂര്‍ ജില്ല കണ്‍വീനര്‍ കെ ആര്‍ ഗിരിജന്‍. സംഭവത്തില്‍ തനിക്ക് തെറ്റ് പറ്റിയതായി ഗിരിജന്‍ സമ്മതിച്ചു. ഇത്തരം കാര്യങ്ങളില്‍ ഇനി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും ഗിരിജന്‍ വ്യക്തമാക്കി.

പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ അനുകൂലിച്ചുള്ള തൃശൂര്‍ ഡിസിസിയുടെ വാര്‍ത്താകുറിപ്പ് തയാറാക്കിയതില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്നും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നുമായിരുന്നു ഗിരിജന്റെ ആദ്യ നിലപാട്.ഇതിനെതിരെ . ലീഗ് അടക്കം രംഗത്തെത്തിയതോടെയാണ് ഗിരിജന്‍ പരസ്യമായി മാപ്പ് ചോദിച്ചത്

 

---- facebook comment plugin here -----

Latest