Connect with us

Kerala School Kalolsavam

സംസ്ഥാന സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റശീദ് തയ്യാറാക്കിയ ലോഗോ ആണ് തിരഞ്ഞെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം | കോഴിക്കോട് വേദിയാകുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഗതാഗത മന്ത്രി പി എ മുഹമ്മദ്‌ റിയാസിന് നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ലോഗോ പ്രകാശനം ചെയ്തത്. മന്ത്രി അഹമ്മദ് ദേവർകോവിലും കോഴിക്കോട് ജില്ലയിലെ എം എൽ എമാരും ചടങ്ങിൽ പങ്കെടുത്തു.

മേളകളുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയും മേളകൾ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കിയത്. 26 ലോഗോകളാണ് ലഭിച്ചത്. തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റശീദ് തയ്യാറാക്കിയ ലോഗോ ആണ് തിരഞ്ഞെടുത്തത്. ഈ വർഷത്തെ കലോത്സവം കോഴിക്കോട് ജില്ലയിലെ 24 വേദികളിലാണ് നടക്കുക.