Connect with us

Organisation

എസ് എസ് എഫ് കാമ്പസ് അസംബ്ലി നാളെ മുതല്‍

.ശനി വൈകിട്ട് 5 മണിക്ക് ബീമാപ്പള്ളി മഖാം സിയാറത്തോട് ക്യാമ്പസ് അസംബ്ലി ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം  |  ‘ഷെയര്‍ ലൈക്‌സ് , അബൈഡ് അണ്‍ലൈക്‌സ്’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പസ് അസംബ്ലി ശനി, ഞായര്‍ ദിവസങ്ങളില്‍ സ്റ്റാച്യു എം ഇ എസ് ഹാളില്‍ നടക്കും.ശനി വൈകിട്ട് 5 മണിക്ക് ബീമാപ്പള്ളി മഖാം സിയാറത്തോട് ക്യാമ്പസ് അസംബ്ലി ആരംഭിക്കും. സയ്യിദ് മുഹ്‌സിന്‍ ബാഫഖി അല്‍ ഹസനി പതാക ഉയര്‍ത്തി പ്രാര്‍ത്ഥന നിര്‍വഹിക്കും. നാളെ രാവിലെ 9 മണി ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് സഖാഫി അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് , എസ് വൈ എസ് സംസ്ഥാന-ജില്ല നേതൃത്വങ്ങളായ സൈഫുദ്ധീന്‍ ഹാജി,സിദ്ധീഖ് സഖാഫി നേമം, ഹാഷിം ഹാജി, സിയാദ് കളിയാക്കാവിള, ശരീഫ് സഖാഫി എഴിപ്പുറം, സനൂജ് വഴിമുക്ക് പങ്കെടുക്കും.

അല്ലാഹു മഈ , എകണോമിക് സ്റ്റബിലിറ്റി, ലൈഫ് എതിക്‌സ്, സോഷ്യല്‍ ആക്ടിവിസം, കരിയര്‍ ഗൈഡന്‍സ്, സ്പിരിച്വല്‍ എംപവര്‍മെന്റ് തുടങ്ങിയ വിവിധ സെഷനുകളിലായി
വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി,ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല,നിസാമുദ്ദീന്‍ ഫാളിലി അല്‍ കാമിലി ,
ഉൃ താജുദ്ദീന്‍ , നസ്‌റുദ്ദീന്‍ ആലപ്പുഴ, അമീര്‍ ജൗഹരി, ഡോ. ഷെറിന്‍ഷ
എച്ച് എഫ് മീര്‍ ജൗഹരി അല്‍ അസ്ഹരി എന്നിവര്‍ സംസാരിക്കും. വൈകിട്ട് 4 മണിക്ക് വിദ്യാര്‍ത്ഥി റാലിയോടെ കാമ്പസ് അസംബ്ലി സമാപിക്കും

 

Latest